ABOUT US

25 വർഷമായി ഞാൻ സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്നു. ഈ കാലയളവിൽ നിരവധി ജീവിതങ്ങൾക് താങ്ങാവാനും തണലാവാനും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട്. അത് ഒരു സൗഭാഗ്യമായും ദൈവാനുഗ്രഹമായും ഞാൻ കണക്കാക്കുന്നു. ചുറ്റുമുള്ള മനുഷ്യരുടെ ജീവിതം അര്ഥവത്താക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിനും അർഥം ഉണ്ടാവുന്നത് എന്നതാണ് എൻ്റെ പ്രത്യയശാസ്ത്രം. ഇത് എൻ്റെ മാത്രം വിജയമല്ല. എനിക്ക് ചുറ്റുമുള്ള ഒരുപാട് നല്ല മനുഷ്യരുടെ ഇടപെടലും സഹായവും കൊണ്ടും കൂടെയാണ്. അവരുടെ നന്മകൾ കഷ്ടപെടുന്നവരിലേക് എത്തിക്കാനുള്ള കൈകൾ മാത്രമായിരുന്നു ഞാൻ എന്ന് വിശ്വസിക്കുന്നു. പല സംഘടയുടെയും ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ കാലയളവിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ തന്നെ പ്രവർത്തന മേഖല ഒരിടത്തായി ചുരുക്കാതെ കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഉള്ള സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി സഹകരിച്ചു ഒരുപാട് ജീവിതങ്ങൾക് വെളിച്ചം പകരാൻ പ്രവർത്തിച്ചു. കാൻസർ ദിനം തുടങ്ങിയ പ്രത്യേക ദിനങ്ങളിൽ കേരളത്തിന്റെ പലയിടങ്ങളിലായി രോഗങ്ങളാൽ കഷ്ടപ്പെടുന്ന രോഗികൾക്കു ചികിത്സാസഹായം മറ്റു സാമ്പത്തിക സഹായങ്ങൾ എന്നിവ സ്വമനസ്സറുടെ സഹായത്താൽ ചെയ്ത വരുന്നു. സോഷ്യൽ മീഡിയ ചാരിറ്റി പ്രബലമാവുന്നതിനു മുൻപേ തന്നെ ഇത്തരം പ്രവർത്തനങ്ങളിൽ ഞാനും എൻ്റെ സഹപ്രവർത്തകരും സജീവമായിരുന്നു.

Learning Today,Leading Tomorrow